
ചില രാസപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെ നടക്കുന്നവയാണ്.
ഇവയുടെ വേഗത എങ്ങിനെ കൂട്ടും ?
തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വേഗത കൂട്ടാനുള്ള ഒരു മാന്ത്രിക വസ്തു ശാസ്ത്രഞ്ജന്‍മാര്‍ക്ക് കിട്ടുക തന്നെചെയ്തു .അതാണ് ഉല്‍പ്രേരകം അഥവാ കാററലിസ്ററ് .
രാസവ്യവസായത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചത് ഉല്‍പ്രേരകങ്ങള്‍ ആണ് .
ജര്‍മ്മന്‍ രസതന്ത്രഞ്ജനായ ഡോബറെയ്നറുടെ പരീക്ഷണം ഉല്‍പ്രേരകങ്ങളുടെ ചരിത്രത്തിലെ ഒരു പ്രനാന വഴിത്തിരിവായ്.
ഹൈഡ്രജനും ഓക്സിജനും ചെര്‍ന്നു ജലം ഉണ്ടാകുന്ന രാസപ്രവര്‍ത്തനം സാധാരണ താപനിലയില്‍ വളരെസാവധാനം മാത്രമെ നടക്കൂ
ചിലപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും
ഹൈഡ്രജന്റെയും ഓക്സിജന്റെയും മിശ്രിതത്തിലേക്ക് അദ്ദേഹം ഒരു പ്ലാറ്റിനും കമ്പി താഴ്തി
അത്ഭുതം ! അതാ വളരെ ചെറിയ വെള്ള ത്തുള്ളികള്‍ !
പ്ലാറ്റിനും ഇവിടെ ഉല്‍പ്രേരകം ആയി പ്രവര്‍ത്തിച്ചു.
രാസപ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടുന്ന ഉല്‍പ്രേരകങ്ങള്‍ സ്വയം രാസപ്രവര്‍ത്തനത്തിനു വിധേയമാകുന്നില്ല.
കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ ഉത്പാദനം എന്ന രാസവ്യവസായ രംഗത്തെ സ്വപ്നം യാഥാര്‍ഥ്യമായി.
രാസപ്രവര്‍ത്തന നിരക്കിനെയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയായകെമിക്കല്‍ കൈനററിക്സിന് തുടക്കമായ്
വലുതാകുമ്പോള്‍ ഞാന്‍ പുതിയ ഉല്‍പ്രേരകങ്ങള്‍ കണ്ടുപിടിക്കും.
രാധിക കെ വി
std 8
MTSEMS
എന്‍ പറവുര്‍

































