Sunday, August 16, 2009




സയന്‍സിനെ വേര്‍തിരിച്ചു കാണരുത് എന്ന അഭിപ്രായത്തെ മാനിക്കുന്നു

രസതന്ത്രം " സയന്‍സ് ലോകം " ആയി മാറുന്നു



സ്വാഗതം

Tuesday, August 11, 2009

കണക്കിനെ കീഴടക്കി


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വ്യക്തിയായി ടൈം മാസിക തിരഞ്ഞെടുത്തത്‌ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നെയാണ്. ഇരുപതാം നൂറ്റാണ്ട് ശാസ്ത്രത്തിന്റെ നൂറ്റാണ്ട് ആയിരുന്നു. മനുഷ്യനെ സ്വാധീനിച്ച ശാസ്ത്രത്തെ ഏറ്റവും സ്വാധീനിച്ച മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥ ഈ നൂറ്റാണ്ടിന്റെ ശാസ്ത്ര കഥ കൂടിയാണ്.



കുട്ടിയായ ആല്‍ബര്‍ട്ട് നു ആള്‍ജിബ്ര എന്ന് കേള്‍കുന്നത്‌ തന്നെ
വെറുപ്പായിരുന്നു.

"ആല്‍ബര്‍ട്ട്, നീ ഡിററക്ടീവ് കഥകള്‍ വായിച്ചിടുണ്ടോ? " ചിറ്റപ്പന്‍ ചോദിച്ചു.

ഏതൊരു കുട്ടിയെയും പോലെ ആല്‍ബര്‍ട്ട് നും ഡിററക്ടീവ് കഥകള്‍ ജീവനായിരുന്നു.

"ഉവ്വ്, കള്ളന്‍ എവിടെ ഒളിച്ചിരുന്നാലും ഡിററക്ടീവ് പിടികൂടും. "

"ആല്‍ബര്‍ട്ട്, ആള്‍ജിബ്ര യിലെ കണക്കു ചെയ്യുമ്പോള്‍ നീയാണ് ഡിററക്ടീവ്. "

"ങേ ? " ആല്‍ബര്‍ട്ട് വാ പൊളിച്ചു.

"തീര്‍ച്ചയായും എക്സ് എന്ന കള്ളനെ പിടിക്കാന്‍ നടക്കുന്ന മിടുക്കനായ ഡിററക്ടീവ് , എന്താ? "

"ഞാന്‍ തന്നെ . " കൊച്ചു ആല്‍ബര്‍ട്ട് ആവേശത്തോടെ പറഞ്ഞു.

കള്ളനെ പിടിക്കുന്ന ആവേശത്തോടെ ആല്‍ബര്‍ട്ട് കണക്കിനെ കീഴടക്കി.

Friday, August 7, 2009

കടല്‍വെള്ളത്തില്‍നിന്ന്‌ കുടിവെള്ളം

സാങ്കേതികശാസ്‌ത്ര ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതാണ്'ലോ ടെമ്പറേച്ചര്‍ തെര്‍മല്‍ഡീസലൈസേഷന്‍ സിസ്റ്റം' (എല്‍.ടി.ടി.ഡി.)

'ഡീസലൈസേഷന്‍ ടെക്‌നോളജി' പ്രകാരം

സമുദ്രത്തിലെ ചൂടുള്ള ഉപരിതലജലം കുറഞ്ഞ മര്‍ദത്തില്‍ ബാഷ്‌പീകരിച്ച്‌ ആഴക്കടലിലെ തണുത്തവെള്ളം കൊണ്ട്‌
ദ്രവീകരിക്കുന്നു.

ലക്ഷദ്വീപിലെ കവരത്തിയിലും ചെന്നൈയിലെ താപവൈദ്യുതിനിലയത്തിലും ഇങ്ങനെ രണ്ട്‌ പ്ലാന്റുകള്‍
പ്രവര്ത്തിക്കുന്നുണ്ട്.
ചെലവ്‌ ലിറ്ററിന്‌ പത്തുപൈസ മാത്രം.

Tuesday, August 4, 2009

ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍-ഓഗസ്റ്റ് 6 , 9



രണ്ടാം ലോകമഹായുദ്ധകാലം .

(1945 ഓഗസ്റ്റ് 6) ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോബിട്ടു .
മൂന്നാം ദിവസം നാഗസാക്കിയിലും

1,20,000
ളുകള്‍ തല്‍ക്ഷണം മരിച്ചു.

അണുബോംബ് സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റര്‍ ഉയര്‍ന്നു.


കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു, ഭൂനഷ്ടവുമുണ്ടായി , സമ്പദ്ഘടന തകര്‍ന്നു.

അണുബോംബിന്റെ മാരക റേഡിയേഷന്‍
ഇന്നും സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.....

സൃഷ്ടിയുടെ രഹസ്യം തേടി ആററത്തേയും സൂക്ഷ്മ കണങ്ങളെയും കണ്ടെത്തിയ ശാസ്ത്രം സംഹാര ത്തിന്റെരഹസ്യവും കണ്ടെത്തി .

അണുവി
ഘടനമോ (ന്യൂക്ലിയര്‍ ഫിഷന്‍) അണുസംയോജനമോ (ന്യൂക്ലിയര്‍ ഫ്യൂഷന്‍) കൊണ്ട് നശീകരണശക്തിലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.

അണുവിഘട
നം മൂലം പ്രവര്‍ത്തിക്കുന്ന ആയുധങ്ങളില്‍ ചെയിന്‍ റിയാക്ഷന്‍ അനിയന്ത്രിതമായ രീതിയിലാണ്‌നടക്കുന്നത്.

സെക്കന്റിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങള്‍ വിഘടിക്കപ്പെടുന്നു.
ഒരു വലിയ
പൊട്ടിത്തെറിയോടെ ഭീമമായ അളവില്‍ താപം ഉല്പ്പാദിപ്പിക്കപ്പെടുന്നു.

ആണവപ്രവര്‍ത്ത
നങ്ങളില്‍ വളരെ കൂടിയ അളവില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഇവ അതീവനാശശക്തിയുള്ള ആയുധങ്ങളാണ്‌.

മാംസം വെന്തുരുകുന്ന ഓര്‍മകളായി വേദനയായി , ഹിരോഷിമ നാഗസാക്കി
ദിനങ്ങള്‍

Sunday, August 2, 2009

കെമിസ്ട്രി അദ്ധ്യാപിക Minju അയച്ചു തന്ന പ്രസന്റേഷന്‍ കാണുമല്ലോ .

dear friend,
today only i could visit it.excellent. congratulations. sending a ppt. given sound also. if sound not available please tell me the way.
minju

മുലയൂട്ടല്‍-അടിയന്തിര പ്രതികരണം അതിപ്രധാനം- Breastfeeding-A vital emergency response എന്നതാണ് വര്‍ഷത്തെ മുദ്രാവാക്യം.

ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്ത് ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നു.

അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്.

ഇക്കാരണ
ത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് ണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

ജനിച്ച
ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുന്നു.
ചെവിയിലെ
അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്.
ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന് കഴിവുണ്ട്.

പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല്‍ കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍.
ഇതേരീതിയില്‍
ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.
ഇമ്മ്യൂണോഗ്ലോബിന്‍
- എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്.

മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം.

ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹംവരാനുള്ള സാധ്യത കുറവാണ്.
മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും .
രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും.

കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി ണ്ടെത്തിയിട്ടുണ്ട്.
മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ശുവിന്‍ പാല്‍ പശുക്കുട്ടിക്കും, ആട്ടിന്‍പാല്‍ ആട്ടിന്‍കുട്ടിക്കും,
മാതൃത്വത്തിന്റെ
അമൃതവര്‍ഷമായ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിനും

Monday, July 27, 2009

ഐ.എന്‍.എസ്‌. അരിഹന്ത്‌




തദ്ദേശീയമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനി 'ഐ.എന്‍.എസ്‌.- അരിഹന്ത്‌' ഞായറാഴ്‌ച രാജ്യത്തിന്‌ സമര്‍പ്പിച്ചു.

ഇതോടെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കാനും ആണവമിസൈല്‍ തൊടുക്കാനും ശേഷിയുള്ള അന്തര്‍വാഹിനി നിര്‍മിക്കുന്ന പ്രമുഖ രാഷ്ട്രങ്ങളുടെ നിരയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു.

ഡ്വാന്‍സ്‌ഡ്‌ ടെക്‌നോളജി വെസ്സല്‍ (എ.ടി.വി.) വിഭാഗത്തില്‍പ്പെടുന്ന ഐ.എന്‍.എസ്‌.- അരിഹന്തിന്‌ 112 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുണ്ട്‌. ഭാരശേഷി 6000 ടണ്‍. 100 സേനാംഗങ്ങളെ വഹിക്കാം. ആണവവാഹക ശേഷിയുള്ള സാഗരിക (കെ-15) മിസൈലാണ്‌ അരിഹന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്‌. 700 കി. മീറ്ററാണ്‌ ഈ മിസൈലിന്റെ പ്രഹരശേഷി.

നാവികസേനയും പ്രതിരോധ ഗവഷേണവികസന കേന്ദ്രവും (ഡി.ആര്‍.ഡി.ഒ.), ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററും (ബാര്‍ക്ക്‌) സംയുക്തമായി വികസിപ്പിച്ചെടുത്തു.
പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ആണവ റിയാക്ടര്‍ കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ചു.
റഷ്യയുടെ സാങ്കേതിക സഹായം.റഷ്യന്‍ അന്തര്‍വാഹിനിയായ 'അകുല-1' അടിസ്ഥാന മാതൃകയാക്കി.
85 മെഗാവാട്ട്‌ ശേഷിയുള്ള ആണവറിയാക്ടറാണ്‌ അരിഹന്തിന്റെ 'ഹൃദയം'.

''മറ്റ്‌ രാജ്യങ്ങളെ ആക്രമിക്കുകയല്ല മറിച്ച്‌ സുരക്ഷ ഉറപ്പാക്കുകയാണ്‌ സൈനികശേഷി ആര്‍ജിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് ''-പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌