Monday, July 27, 2009

ഐ.എന്‍.എസ്‌. അരിഹന്ത്‌
തദ്ദേശീയമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനി 'ഐ.എന്‍.എസ്‌.- അരിഹന്ത്‌' ഞായറാഴ്‌ച രാജ്യത്തിന്‌ സമര്‍പ്പിച്ചു.

ഇതോടെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കാനും ആണവമിസൈല്‍ തൊടുക്കാനും ശേഷിയുള്ള അന്തര്‍വാഹിനി നിര്‍മിക്കുന്ന പ്രമുഖ രാഷ്ട്രങ്ങളുടെ നിരയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു.

ഡ്വാന്‍സ്‌ഡ്‌ ടെക്‌നോളജി വെസ്സല്‍ (എ.ടി.വി.) വിഭാഗത്തില്‍പ്പെടുന്ന ഐ.എന്‍.എസ്‌.- അരിഹന്തിന്‌ 112 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുണ്ട്‌. ഭാരശേഷി 6000 ടണ്‍. 100 സേനാംഗങ്ങളെ വഹിക്കാം. ആണവവാഹക ശേഷിയുള്ള സാഗരിക (കെ-15) മിസൈലാണ്‌ അരിഹന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്‌. 700 കി. മീറ്ററാണ്‌ ഈ മിസൈലിന്റെ പ്രഹരശേഷി.

നാവികസേനയും പ്രതിരോധ ഗവഷേണവികസന കേന്ദ്രവും (ഡി.ആര്‍.ഡി.ഒ.), ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററും (ബാര്‍ക്ക്‌) സംയുക്തമായി വികസിപ്പിച്ചെടുത്തു.
പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ആണവ റിയാക്ടര്‍ കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ചു.
റഷ്യയുടെ സാങ്കേതിക സഹായം.റഷ്യന്‍ അന്തര്‍വാഹിനിയായ 'അകുല-1' അടിസ്ഥാന മാതൃകയാക്കി.
85 മെഗാവാട്ട്‌ ശേഷിയുള്ള ആണവറിയാക്ടറാണ്‌ അരിഹന്തിന്റെ 'ഹൃദയം'.

''മറ്റ്‌ രാജ്യങ്ങളെ ആക്രമിക്കുകയല്ല മറിച്ച്‌ സുരക്ഷ ഉറപ്പാക്കുകയാണ്‌ സൈനികശേഷി ആര്‍ജിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് ''-പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌

Saturday, July 25, 2009

ആമയെ മുയലാക്കാന്‍....


ചില രാസപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെ നടക്കുന്നവയാണ്.

ഇവയുടെ വേഗത എങ്ങിനെ കൂട്ടും ?

തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വേഗത കൂട്ടാനുള്ള ഒരു മാന്ത്രിക വസ്തു ശാസ്ത്രഞ്ജന്‍മാര്‍ക്ക് കിട്ടുക തന്നെചെയ്തു .അതാണ് ഉല്‍പ്രേരകം അഥവാ കാററലിസ്ററ് .

രാസവ്യവസായത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചത് ഉല്‍പ്രേരകങ്ങള്‍ ആണ് .

ജര്‍മ്മന്‍ രസതന്ത്രഞ്ജനായ ഡോബറെയ്നറുടെ പരീക്ഷണം ഉല്‍പ്രേരകങ്ങളുടെ ചരിത്രത്തിലെ ഒരു പ്രനാന വഴിത്തിരിവായ്.

ഹൈഡ്രജനും ഓക്സിജനും ചെര്‍ന്നു ജലം ഉണ്ടാകുന്ന രാസപ്രവര്‍ത്തനം സാധാരണ താപനിലയില്‍ വളരെസാവധാനം മാത്രമെ നടക്കൂ

ചിലപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും

ഹൈഡ്രജന്റെയും ഓക്സിജന്റെയും മിശ്രിതത്തിലേക്ക് അദ്ദേഹം ഒരു പ്ലാറ്റിനും കമ്പി താഴ്തി

അത്ഭുതം ! അതാ വളരെ ചെറിയ വെള്ള ത്തുള്ളികള്‍ !

പ്ലാറ്റിനും ഇവിടെ ഉല്‍പ്രേരകം ആയി പ്രവര്‍ത്തിച്ചു.

രാസപ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടുന്ന ഉല്‍പ്രേരകങ്ങള്‍ സ്വയം രാസപ്രവര്‍ത്തനത്തിനു വിധേയമാകുന്നില്ല.

കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ ഉത്പാദനം എന്ന രാസവ്യവസായ രംഗത്തെ സ്വപ്നം യാഥാര്‍ഥ്യമായി.

രാസപ്രവര്‍ത്തന നിരക്കിനെയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയായകെമിക്കല്‍ കൈനററിക്സിന് തുടക്കമായ്

വലുതാകുമ്പോള്‍ ഞാന്‍ പുതിയ ഉല്‍പ്രേരകങ്ങള്‍ കണ്ടുപിടിക്കും.

രാധിക കെ
വി
std 8
MTSEMS
എന്‍ പറവുര്‍

Wednesday, July 22, 2009

എറണാകുളം ജില്ല ICT വിതരണം ജൂലൈ 24,25 തീയതികളില്‍ ഇടപ്പള്ളി RRC യില്‍

Monday, July 20, 2009

സൂര്യഗ്രഹണം

2009 ജൂലൈ മാസം 22 ബുധനാഴ്ച രാവിലെ മാനത്ത്‌ ഒരു നിഴല്‍ നാടകം നടക്കുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്‌ച-അതാണ്‌ ബുധനാഴ്‌ച പ്രഭാതത്തിലെ ആകാശം ഒരുക്കുന്നത്‌.
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണം.
ചന്ദ്രന്‍ സൂര്യനും ,ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം.കറുത്തവാവ് ദിവസമാവും സുര്യഗ്രഹണം
നടക്കുക.

എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല.


ചിലപ്പോള്‍ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതു ഭാഗിക സൂര്യഗ്രഹണം .
ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മായ്കാനാകില്ല , സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങള്‍ വളയ സൂര്യഗ്രഹണം .
സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന്‍ പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നു കാണപ്പെടുന്ന സൂര്യന്‍ വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക.
ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാ
വില്ല
ഇന്‍ഡ്യയില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, പാറ്റ്ന എന്നിവടങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയും


കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.

ഇന്ത്യയില്‍ ഗ്രഹണം ഏറ്റവും നന്നായി വീക്ഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക്‌ സഞ്ചാരികളുടെ പ്രവാഹമാണിപ്പോള്‍.
അപൂര്‍വദൃശ്യം ആകാശത്തു നിന്നു തന്നെ കാണാന്‍ വിമാനത്തില്‍ പറക്കാനൊരുങ്ങുകയാണ്‌ ചിലര്‍.
ഗ്രഹണജ്വരം ബാധിച്ചവര്‍ ഒരു തീര്‍ഥാടനം പോലെയാണ്‌ ബിഹാറിലെ തരെഗാന ഗ്രാമത്തിലേക്ക്‌ യാത്ര ചെയ്യുന്നത്‌. ഇന്ത്യയില്‍ ഗ്രഹണ പൂര്‍ണത ദൃശ്യമാകുന്ന ഭാഗമാണ്‌ പട്‌നയ്‌ക്കടുത്ത ഗ്രാമം.

എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം ആകാശക്കാഴ്‌ചയ്‌ക്കായി ആറ്റുനോറ്റ്‌ കാത്തിരിക്കുന്നവര്‍ക്ക്‌ അത്ര ആവേശകരമല്ല. ബുധനാഴ്‌ച രാവിലെ മേഘാവൃതമായ ആകാശമായിരിക്കുമെന്നാണ്‌ പ്രവചനം.

എന്നാല്‍ ഇത്രയേറെ ദൈര്‍ഘ്യമുള്ള മറ്റൊരു സൂര്യഗ്രഹണത്തിന്‌ ഇനി 2132 ജൂലായ്‌ 22നേ സാധ്യതയുള്ളൂ എന്നത്‌ കണക്കിലെടുക്കുമ്പോള്‍ പ്രവചനങ്ങളെല്ലാം മറന്ന്‌ വാനനിരീക്ഷകര്‍ ഗ്രഹണം കാണാന്‍ ആകാശക്കോണിലേക്ക്‌ കണ്ണ്‌ നടുകയാണ്‌.

യാതൊരു കാരണവശാലുംസൂര്യ ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാന്‍ പാടില്ല . നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ .

സൂര്യ ഗ്രഹണം കാണാന്‍ ഫില്‍ററര്‍ ഉപയോഗിക്കുക , പിന്‍ ഹോള്‍ കാമറ ഉപയോഗിക്കുക.

വീഡിയോ കാണൂ .....

Friday, July 17, 2009

ജൂലൈ 17

പറവുര്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ശ്രീനാരായണ ഹയര്‍ സെക്കന്‍റ്ററി സ്കൂളില്‍ സിപ്പി പള്ളിപ്പുറം ഉല്‍ഘാടനം ചെയ്തു . കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു .
ഹെഡ്മിസ്ട്രസ്സ് എന്‍ ഉഷ , സ്കൂള്‍ മാനേജര്‍ വി എന്‍ രമേശന്‍ , വല്‍സകുമാരി, എന്‍ സി ഹോച്ച്മിന്‍ എന്നിവര്‍ സംസാരിച്ചു.

Thursday, July 16, 2009

എന്‍ഡവര്‍ വിക്ഷേപിച്ചു.


അമേരിക്കയുടെ ബഹിരാകാശ വാഹനം എന്‍ഡവര്‍ വിക്ഷേപിച്ചു. വ്യാഴാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം 6.30 നാണ്‌ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ്‌ സെന്ററില്‍നിന്ന്‌ എന്‍ഡവര്‍ യാത്രതിരിച്ചത്‌. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏഴ്‌ ബഹിരാകാശയാത്രികരുമായാണ്‌ എന്‍ഡവര്‍ പുറപ്പെട്ടത്‌.
മോശം കാലാവസ്ഥയും സാങ്കേതിക തകരാറുകളും മൂലം മുന്‍പ്‌ അഞ്ചുതവണ എന്‍ഡവറിന്റെവിക്ഷേപണം മാറ്റിവച്ചിരുന്നു
.

Tuesday, July 14, 2009

40 years ago .......

July 20, 1969, the human race accomplished its single greatest technological achievement of all time when a human first set foot on the Moon.

Neil.A. Armstrong took the “Small Step” into our greater future when he stepped off the Lunar Module, “Eagle,” onto the surface of the Moon.
The Apollo 11 mission was the first manned mission to land on the Moon. It was the fifth human spaceflight of Project Apollo and the third human voyage to the Moon.
A Sa
turn V launched Apollo 11 from the Kennedy Space Center on July 16, 1969
It carried Mission Commander Neil Alden Armstrong , Command Module Pilot Michael Collins and Lunar Module Pilot Edwin Eugene Buzz Aldrin.
On July 20, 1969 the lunar module Eagle separated from the command module Columbia.


Armstrong stepped off Eagle's footpad and into history , famously describing it as "one small step for man, one giant leap for mankind."

He was shortly joined by “Buzz” Aldrin .
The astronauts carried out the pla
nned sequence of activities that included deployment of a Solar Wind Composition experiment, collection of a larger sample of lunar material, panoramic photographs of the region near the landing site and the lunar horizon, closeup photographs of in place lunar surface material, deployment of a Laser-Ranging Retroreflector and a Passive Seismic experiment.

They spent 21 hours on the lunar surface and returned 21.7 kilograms of lunar rocks. After their historic walks on the Moon, they successfully docked with the Command Module “Columbia,” in which Michael Collins was patiently orbiting the cold but no longer lifeless Moon.

What was Apollo expeditions to the Mankind ?

Surely it was a technological leap . Apollo marked man's evolution into the solar system, paced only by his intellect and collective will.

See this video......

Thursday, July 9, 2009

ഗ്രീന്‍ ഫ്ലുറസന്റ് പ്രോട്ടിന്‍
ഇതാ രസകരമായ ഒരു പ്രോട്ടീന്‍ GFP - ഗ്രീന്‍ ഫ്ലുറസന്റ് പ്രോട്ടിന്‍

റാസ് മോളില്‍ നിര്‍മ്മിച്ച
മാതൃക

ജെല്ലി ഫിഷില്‍ നിന്നാണ് ഈ പ്രോട്ടിന്‍ ആദ്യമായ് കണ്ടെത്തിയത് .
ഈ പ്രോട്ടീന്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാ വയലറ്റ് കിരണത്തെ ആഗീരണം ചെയ്ത പച്ചപ്രകാശംപുറത്തു വിടുന്നു .
ബയോ കെമിസ്ട്രിക്ക് തിളക്കമര്‍ന്ന സഹായമാണ് GFP നല്കിയത് .
തിളങ്ങുന്ന ഒരു മാര്‍ക്കറായ് പ്രവര്‍ത്തിച്ച് ഇതു വരെ അദൃശ്യമായിരുന്ന പലതും ദൃശ്യമാക്കി - നാഡീതന്തുക്കള്‍, തലച്ചോറിലെ കോശങ്ങള്‍ , ഇവയുടെ രൂപീകരണം, വികാസം , കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യവും പടരലും, അല്ഷിമെഴ്സ് രോഗികളില്‍ നാഡീ കോശങ്ങള്‍ നശിക്കുന്നത് ..........
ഒരു വൈറസിലോ , കോശത്തിലൊ , പ്രോ
ട്ടീനിലോ GFP കലര്‍ത്തുന്നു . ഇനി അവ നമ്മുടെ കണ്‍ മുന്‍പിലാണ് .
അദൃശ്യമായ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിപ്പിച്ചാല്‍ മതി. GFP തിളങ്ങുന്ന പച്ച നിറത്തില്‍ പ്രകാശിക്കുന്നു.
GFP കലര്‍ത്തി
ഫ്ലൂറസന്റ് സസ്യങ്ങളും ജീവികളും ഉണ്ടാക്കിക്കഴിഞ്ഞു.


ഒരു GFP ചുണ്ടെലി
സാധാരണ പ്രകാശത്തില്‍ (ഇടത് )
അള്‍ട്രാ വയലറ്റ് പ്രകാശത്തില്‍ (വലത്)
ചുവന്നു കാണുന്നത് കാന്‍സര്‍ സെല്ലുകള്‍ (താഴെ)


GFPയുടെ കണ്ടെത്തലിനും ഗവേഷണത്തിനും
Osamu Shimomura , Martin Chalfie , Roger
Y Tsien എന്നിവര്‍ 2008 ലെ രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം സ്വീകരിച്ചു

Wednesday, July 1, 2009

അഗ്നി -5 പദ്ധതിയുടെ നേതൃത്വം മലയാളി വനിതയ്‌ക്ക്‌


ഡല്‍ഹി: അഗ്നി അഞ്ച്‌ മിസൈലിന്റെ പ്രോജക്ട് ഡയറക്ടറായി മലയാളിയായ ടെസ്സി തോമസിനെ നിയമിച്ചു. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ കഴിയുന്ന അഗ്നി അഞ്ച്‌ മിസൈല്‍ അടുത്ത വര്‍ഷം പരീക്ഷിക്കാന്‍ കഴിയുമെന്നാണ്‌ പ്രതിരോധഗവേഷണകേന്ദ്രത്തിന്റെ പ്രതീക്ഷ.
ഈ വിഭാഗത്തില്‍പെടുന്ന മിസൈലുകള്‍ കൈവശമുള്ള അഞ്ച്‌ രാജ്യങ്ങളേ ലോകത്തുള്ളു.


സംസ്ഥാനത്ത്‌ ഒരാള്‍ക്ക്‌ കൂടി എച്ച്‌1 എന്‍1ബാധ
സംസ്ഥാനത്ത്‌
എച്ച്‌1 എന്‍1 രോഗബാധ

®‚í 1 ®X1 ®K ææÕùØí ÎÈá×cøßW ÈßKá ÎÈá×cøßçÜAÞÃá ɵøáKÄí
ÉKßµ{ßW µÞÃæM ¿áK ³VçJÞÎßµíçØÞèÕùßçÁ ÕßÍÞ·JßW ©ZæM¿áK §XËí{áæÕXØê ® èÕùØÞÃí èØbX Ëí{á ®K ÉÈßAí µÞøâ.
çøÞ·ÜfÃBZ : ØÞÇÞøà çÉÞæÜÏáU ÉÈß, ÄÜçÕÆÈ, ºáÎ, æÄÞIçÕÆÈ, Öøàø¢ ÎáÝáÕXçÕÆÈ, »VgßÜá¢, ÕÏùß{AÕá¢

ɵøáK øàÄß : ÄáNW, ºáÎ, çøÞ·¢ ÌÞÇß‚ ¯øßÏÏßÜáU ¼àÕßÄ¢, çøÞ·¢ ÌÞÇß ‚ÕøáÎÞÏáU ØÙÕÞØÕá¢, çÈøßGáU Ìt¢, ØíÉVÖÈ¢

²ÝßÕÞAÞÈáU ÎÞV·¢ : ÉÈßÏáUÕøáÎÞÏß ¥µÜ¢ ÉÞÜßAáµ, çØÞMᢠÖái ¼ÜÕᢠ©ÉçÏÞ·ß‚í èµ ÕãJßÏÞÏß ØâfßAáµ dÉÄcµß‚í ºáÎ ÕøáçOÞÝá¢, ÄáNáçOÞÝᢠµâ¿áÄW ÕãJßÏÞÏßøßAáÕÞX ØâfßAáµ ÉÈß ÏáU ¯øßÏ ¦æÃCßW ÈÜï ÄáÃß ©ÉçÏÞ·ß‚í ÎâAᢠÕÞÏᢠµÕV 溇áµ, çøÞ·ÌÞÇßÄæøKá Ø¢ÖÏßAáKÕæø Éáù¢çÜÞµÕáÎÞÏß ÌtæM¿ÞÈᢠØFøßAÞÈᢠ¥ÈáÕÆßAÞæÄ ·á{ßµ ÈWÄß ¦ÖáÉdÄßÏßæÜ dÉçÄcµ ÕÞVÁßW ÕßdÖÎßAÞX ¥ÈáÕÆßAáµ. çøÞ· Üfâ µÞÃæM¿áçOÞZ ÄæK dÉÄßçøÞÇßAÞÈáU ÎøáKí ¿Îß Ëïâ ·á{ßµ µÝßAáµ.

ഇന്ധന വില മുകളിലേക്ക്


പെട്രോളിന് നാല് രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു

? ? ? ? ? ? ? ? ?

കരയില്‍ക്കൂടി ഓടുന്ന മിക്ക വാഹനങ്ങളിലും ഡീസല്‍/പെട്രോള്‍ ആണ് ഇന്ധനം.
വിവിധങ്ങളായ ഹൈഡ്രോകാര്‍ബണുകളുടെ മിശ്രിതമാണ്‌ പെട്രോളിയം.
ഉയര്‍ന്ന ഊര്‍ജദായകശേഷി, കൈമാറ്റം ചെയ്യപ്പെടാനുള്ള കഴിവ്, ലഭ്യത തുടങ്ങിയവ പെട്രോളിയത്തെ ലോകത്തിന്റെഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ സ്രോതസ്സാക്കി മാറ്റി.
പെട്രോളിയത്തിന്റെ എല്ലാ ഡിസ്റ്റിലേഷനകളും ഇന്ധനമാണ് - പെട്രോള്‍,ഡീസല്‍, മണ്ണെണ്ണ, ജെറ്റ് ഇന്ധനം .......

പെട്രോളിയം നിക്ഷേപങ്ങളില്‍ നി
ന്നെടുക്കാവുന്ന പെട്രോളിന്റെ അളവ് കാലക്രമേണ കുറഞ്ഞ് വരുന്നുണ്ട് - ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് സംഭവിച്ചിട്ടുമുണ്ട്.
പെട്രോളിന്റെ ശേഖരം 2039 ആവുന്നതോടെ ഉപയോഗിച്ച് തീരുമെന്നും കണക്കാക്കുന്നു . ഇതെല്ലാം ലോകത്തെ വന്‍ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് കണക്കാക്കുന്നു.

എന്നാലും പല ഘടകങ്ങളും ഈ അനുമാനത്തെ മുന്നോട്ടോ പിന്നോട്ടോ മാറ്റാന്‍ സാധ്യതയുണ്ട്.
ഇന്ത്യ, ചൈന, തുടങ്ങി വികസിച്ചു കൊണ്ടിച്ചിരിക്കുന്ന രാജ്യങ്ങളുടെ വര്‍ദ്ധിച്ച ഉപഭോഗം, പുതിയ കണ്ടുപിടിത്തങ്ങള്‍,മറ്റുഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം,പാരമ്പരാഗതമല്ലാത്ത എണ്ണ
സ്രോതസ്സുകളുടെ കണ്ടുപിടിത്തംഎന്നിവയെല്ലാം ഇതിനെ ബാധിക്കാവുന്ന കാര്യങ്ങളാണ്‌.

ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനപ്രകാരം അതിപുരാതന ജൈവാവശിഷ്ടങ്ങള്‍ ഉന്നത മര്‍ദ്ദത്തിനുംതാപീകരണത്തിനും വിധേയമായി രൂപപ്പെടുന്നതാണ്‌ പെട്രോളിയവും പ്രകൃതിവാതകവും.

അടുത്തകാലത്ത് നിലവില്‍ വന്ന തെര്‍മല്‍ ഡീപോളിമറൈസേഷന്‍ (TDP) എന്ന പ്രക്രിയ സങ്കീര്‍ണ്ണജൈവവസ്തുക്കളെ ലഘു സ്വാഭാവിക എണ്ണയായുള്ള രൂപാന്തരണത്തിന്‌ സഹായിക്കുന്നു.

താപത്തി
ന്റെയുംമര്‍ദ്ദത്തിന്റെയും സഹായത്താല്‍ ഹൈഡ്രജന്റെയും
ഓക്സിജന്റെയും കാര്‍ബണിന്റെയും നീണ്ട കണ്ണികള്‍ ഹ്രസ്വകണ്ണികളായുള്ള ഹൈഡ്രോകാര്‍ബണുകളായി വിഘടിപ്പിക്കുന്നു. ഇത് ഫോസില്‍ ഇന്ധങ്ങള്‍ രൂപപ്പെടുന്ന ഭൗമപ്രക്രിയകള്‍ക്ക് സമാനമാണ്‌.

സൈദ്ധാന്തികമായി ഏത് ജൈവാവശിഷ്ടങ്ങളെയും ഇതുവഴി
പെട്രോളിയത്തിന്‌സമാനമാക്കി മാറ്റാം.