ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്ച-അതാണ് ബുധനാഴ്ച പ്രഭാതത്തിലെ ആകാശം ഒരുക്കുന്നത്.

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണം.
ചന്ദ്രന് സൂര്യനും ,ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന് ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.കറുത്തവാവ് ദിവസമാവും സുര്യഗ്രഹണം
നടക്കുക.
എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല.

ചിലപ്പോള്‍ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതു ഭാഗിക സൂര്യഗ്രഹണം .
ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മായ്കാനാകില്ല , സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങള്‍ വളയ സൂര്യഗ്രഹണം .

സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന് പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നു കാണപ്പെടുന്ന സൂര്യന് വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക.
ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാവില്ല
ഇന്‍ഡ്യയില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, പാറ്റ്ന എന്നിവടങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയും

കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.
ഇന്ത്യയില്‍ ഗ്രഹണം ഏറ്റവും നന്നായി വീക്ഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോള്‍.
അപൂര്‍വദൃശ്യം ആകാശത്തു നിന്നു തന്നെ കാണാന്‍ വിമാനത്തില്‍ പറക്കാനൊരുങ്ങുകയാണ് ചിലര്‍.
ഗ്രഹണജ്വരം ബാധിച്ചവര്‍ ഒരു തീര്‍ഥാടനം പോലെയാണ് ബിഹാറിലെ തരെഗാന ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ ഗ്രഹണ പൂര്‍ണത ദൃശ്യമാകുന്ന ഭാഗമാണ് പട്നയ്ക്കടുത്ത ഈ ഗ്രാമം.
എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം ആകാശക്കാഴ്ചയ്ക്കായി ആറ്റുനോറ്റ് കാത്തിരിക്കുന്നവര്‍ക്ക് അത്ര ആവേശകരമല്ല. ബുധനാഴ്ച രാവിലെ മേഘാവൃതമായ ആകാശമായിരിക്കുമെന്നാണ് പ്രവചനം.
എന്നാല്‍ ഇത്രയേറെ ദൈര്‍ഘ്യമുള്ള മറ്റൊരു സൂര്യഗ്രഹണത്തിന് ഇനി 2132 ജൂലായ് 22നേ സാധ്യതയുള്ളൂ എന്നത് കണക്കിലെടുക്കുമ്പോള്‍ പ്രവചനങ്ങളെല്ലാം മറന്ന് വാനനിരീക്ഷകര്‍ ഗ്രഹണം കാണാന്‍ ആകാശക്കോണിലേക്ക് കണ്ണ് നടുകയാണ്.
യാതൊരു കാരണവശാലുംസൂര്യ ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാന്‍ പാടില്ല . നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ .
സൂര്യ ഗ്രഹണം കാണാന്‍ ഫില്‍ററര്‍ ഉപയോഗിക്കുക , പിന് ഹോള്‍ കാമറ ഉപയോഗിക്കുക.
ഈ വീഡിയോ കാണൂ .....
sir,
ReplyDeletemarvelous
but how can I CONTACT YOU ?
Even not a NAME !
MONE CHEMISTRY
ReplyDeleteSANGATHIKAL ELLAM KALAKKI.
MONU PERILLA ALLE ?
PERILLENKILUM "THALA" NALLATHAA KETTO.....
MONTE ACHAYAN